നിർമാണത്തിൽ അപാകത; മാ​താ​ക്ക​ൾ കയറാതെ ഒരു മാ​തൃ​ഭ​വ​നം
Monday, April 19, 2021 9:54 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മെ​ട്ടി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച മാ​തൃ​ഭ​വ​നം ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് ആ​രോ​പ​ണം. രാ​മ​ക്ക​ൽ​മെ​ട്ടി​ലെ കു​റ​വ​ൻ - കു​റ​ത്തി മ​ല​യു​ടെ ക​വാ​ട​ത്തി​നു സ​മീ​പ​മു​ള്ള ചെ​രു​വി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന മാ​തൃ​ഭ​വ​നം പൂ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​യോ​ജ​ന​മി​ല്ല. 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു​നി​ല​ക​ളാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് നി​ല​വാ​ര​മി​ല്ലെ​ന്നും അ​ഴി​മ​തി​ക്കാ​യി ന​ട​ത്തി​യ പ​ദ്ധ​തി​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മാ​തൃ​ഭ​വ​നം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് സ്വ​കാ​ര്യ​ത​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മാ​തൃ​ഭ​വ​നം നി​ർ​മി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക മു​റി, ശൗ​ചാ​ല​യം, വി​ശ്ര​മ മു​റി, ല​ഘു​ഭ​ഷ​ണ​ശാ​ല എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടു​മൂ​ലം ഇ​വ​യെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്.

കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത് ര​ണ്ടാം​നി​ല​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​നു​ള്ള ഗാ​ല​റി​യാ​ണ്. ക​യ​റ്റം ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള പ്രാ​യ​മാ​യ​വ​ർ​ക്ക് കാ​ഴ്ച​ക​ൾ കാ​ണാ​നെ​ന്ന​പേ​രി​ൽ മൂ​ന്നു​വ​ശ​ങ്ങ​ൾ ചി​ല്ലി​ട്ട ഗാ​ല​റി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗാ​ല​റി​യി​ലേ​ക്കു​ള്ള വാ​തി​ൽ മാ​സ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും കെ​ട്ടി​ടം മ​ല​യു​ടെ ചെ​രു​വി​ലാ​യ​തി​നാ​ൽ കു​റ​വ​ൻ കു​റ​ത്തി ശി​ൽ​പം, മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ വാ​ച്ച് ട​വ​ർ, ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂ​ര​ദൃ​ശ്യം എ​ന്നി​വ​യൊ​ന്നും കൃ​ത്യ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം​മൂ​ലം താ​ഴ​ത്തെ നി​ല​യി​ലെ ശൗ​ചാ​ല​യം​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

2019 ലെ ​ബ​ജ​റ്റി​ലാ​ണ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, തൂ​ക്കു​പാ​ലം, രാ​മ​ക്ക​ൽ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​കോ​ടി രൂ​പ ചി​ല​വി​ൽ നാ​ല് മാ​തൃ​ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ രാ​മ​ക്ക​ൽ​മെ​ട്ടി​ലെ മാ​തൃ​ഭ​വ​നം മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​യ​ത്. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​മാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യു​ടെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.