മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ ച​ര​മ​വാ​ർ​ഷി​കം: ക​ബ​റി​ടം സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Monday, April 19, 2021 9:54 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ബ​റി​ടം സ​ന്ദ​ർ​ശ​ന​വും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ആ​രം​ഭി​ച്ചു.
രൂ​പ​താ ആ​സ്ഥാ​നം ഉ​ൾ​പ്പെ​ടു​ന്ന ചു​രു​ളി ഫൊ​റോ​ന​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ്പി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ച്ചു.
ചു​രു​ളി ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ക​രി​ന്പ​ൻ, ചു​രു​ളി, ക​ഞ്ഞി​ക്കു​ഴി, പ​ഴ​യ​രി​ക്ക​ണ്ടം, വെ​ണ്‍​മ​ണി, കീ​രി​ത്തോ​ട്, ത​ട്ടേ​ക്ക​ണ്ണി, ആ​ൽ​പ്പാ​റ തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ആ​ദ്യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.
സ​മൂ​ഹ ബ​ലി​യ​ർ​പ്പ​ണ​ത്തി​ന് ചു​രു​ളി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ഞ്ഞി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​ൻ മേ​ലേ​ട​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, ഫാ. ​മാ​ത്യു ഇ​രു​ന്പു​കു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ലെ മ​റ്റു ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ക​ബ​റി​ടം സ​ന്ദ​ർ​ശ​ന​വും പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ക​ബ​റി​ടം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.