ഭീ​തിപ​ര​ത്തി തേ​നീ​ച്ച​ക്കൂ​ടു​ക​ൾ
Monday, April 19, 2021 9:54 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ൽ ഭീ​തി​പ​ര​ത്തി തേ​നീ​ച്ച​കൂ​ടു​ക​ൾ. ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ലാ​ണ് പെ​രും​തേ​നീ​ച്ച​ക​ൾ കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ന്‍റെ ഒ​ത്ത​ന​ടു​വി​ൽ മ​നു​ഷ്യ​ന്‍റെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന തേ​നീ​ച്ച​ക്ക​ളെ അ​ക​റ്റാ​ൻ പ​ല​ത​വ​ണ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ട​ക​ളി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ​ക്കും തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ തേ​നി​ച്ച ക​യ​റി ഭീ​തി പ​ര​ത്തു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.