ദേ​വി​കു​ള​ത്തെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ’പ​രി​ധി​ക്കു പു​റ​ത്താ​ണ്’
Monday, April 19, 2021 9:54 PM IST
അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ നെ​റ്റ് വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് നെ​റ്റു​വ​ർ​ക്കും ഇ​പ്പോ​ഴും പ​രി​ധി​യി​ലി​ല്ല. പേ​രി​നു​മാ​ത്രം നെ​റ്റു​വ​ർ​ക്ക് പ​രി​ധി​ക്കു​ള്ളി​ലാ​യ ഇ​ട​മ​ല​ക്കു​ടി​യും ആ​ശ​യ വി​നി​മ​യ സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​റ​ത്തി​ക്കു​ടി​യും അ​ടി​മാ​ലി ടൗ​ണു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ര​ങ്ങാ​ട്ടി​യും ചി​ന്ന​പ്പാ​റ​ക്കു​ടി​യു​മൊ​ക്കെ പ​രി​ധി​ക്കു പു​റ​ത്തു​ള്ള ആ​ദി​വാ​സി പ്ര​ദേ​ശ​ങ്ങ​ളാ​ണ്.
മൂ​ന്നാ​റി​നോ​ടു ചേ​ർ​ന്നു​ള്ള പ​ല തോ​ട്ടം മേ​ഖ​ല​യി​ലും നെ​റ്റു​വ​ർ​ക്ക് സം​വി​ധാ​നം ല​ഭ്യ​മ​ല്ല. ബി​എ​സ്എ​ൻ​എ​ൽ നെ​റ്റു​വ​ർ​ക്കി​നു മാ​ത്രം നേ​രി​യ തോ​തി​ൽ ക​വ​റേ​ജു​ള്ള നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളും ദേ​വി​കു​ളം താ​ലൂ​ക്കി​ലു​ണ്ട്. കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം പൂ​ർ​ണ​മാ​യി ഓ​ണ്‍​ലൈ​ൻ രീ​തി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ മ​തി​യാ​യ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത ഇ​വി​ട​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ഏ​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.