തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്്
Monday, April 19, 2021 9:54 PM IST
കു​മ​ളി: ഒ​ട്ട​ക​ത്ത​ല​മേ​ടി​നു സ​മീ​പം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​സ്റ്റേ​റ്റി​ലെ പ​ണി​ക്കു​ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഒ​ട്ട​ക​ത്ത​ല​മേ​ട്ടി​ലെ കു​ടി​വെ​ള്ള ടാ​ങ്കി​നു സ​മീ​പ​ത്തു നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

പു​ര​സ്കാ​ര
വി​ത​ര​ണം

ക​ട്ട​പ്പ​ന: ഡോ. ​ബി.​ആ​ർ. അം​ബ​ദ്ക​റു​ടെ 130-ാം ജ​ൻ​മ​ദി​നം ഭാ​ര​തീ​യ ദ​ലി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി ക​ട്ട​പ്പ​ന​യി​ൽ ആ​ച​രി​ച്ചു. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്ക​മാ​യി.
ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​ട്ട​പ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ൻ, സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ജ​ൻ, ബാ​ബു രാ​മ​ങ്ക​രി, കെ.​ആ​ർ. മ​ധു, വീ​ണാ വൈ​ഗ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.