ബ്ലോ​ക്കു​ത​ല അ​വ​ലോ​ക​ന യോ​ഗം
Monday, April 19, 2021 9:54 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്കു​ത​ല അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. ഭൂ​ര​ഹി​ത​ർ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തു​ക ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം വി​നി​യോ​ഗി​ച്ചെ​ന്നു വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
ഭൂ​മി ഇ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ഭ​വ​ന​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ ക​ഴി​യാ​ത്ത ആ​ളു​ക​ൾ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള 147 പേ​ർ​ക്കും പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 116 പേ​ർ​ക്കും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 22 പേ​ർ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി തു​ക കൈ​മാ​റു​ന്ന​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​മാ​രെ​യാ​ണ് പ​ണം ന​ൽ​കു​വാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭൂ ​ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളോ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്ര​കാ​രം ലി​സ്റ്റ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, അ​ഴു​ത ബ്ലോ​ക്കി​ന് കീ​ഴി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ​താ​യി ന​ട​പ്പാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക്ല​സ്റ്റ​ർ ഹോം​സ് പ​ദ്ധ​തി​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് അ​റി​യി​ച്ചു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​വീ​ണ്‍, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ, ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ രാ​രി​ച്ച​ൻ നീ​റ​നാ​ക്കു​ന്നേ​ൽ, ലൈ​ഫ് മി​ഷ​ൻ സി​വി​ൽ എ​ൻ​ജി​നി​യ​ർ ശ​ര​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.