ഇ-​ജാ​ഗ്ര​ത ര​ജി​സ്ട്രേ​ഷ​നും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധം
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ ഇ-​ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടാ​തെ ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന എ​ല്ലാ​വ​രു​ടേ​യും കൈ​വ​ശം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്തി​ട്ടു​ള​ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം.
ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ഇ​ല്ലാ​ത്ത​വ​ർ​ക്ക് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന ഉ​ട​ൻ​ത​ന്നെ ടെ​സ്റ്റ് ന​ട​ത്തി പ​രി​ശോ​ധ​ന​ഫ​ലം വ​രു​ന്ന​തു​വ​രെ റൂം ​ഐ​സോ​ലേ​ഷ​നി​ൽ തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ നാ​ലു ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, തൊ​ഴി​ൽ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള​ള ര​ണ്ട് ജീ​വ​ന​ക്കാ​രെ വീ​തം 24 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു.
ഇ​തി​നു പു​റ​മെ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി.