റ​ബ​ർക​ട​യി​ൽ മോ​ഷ​ണം; 500 കി​ലോ ഷീ​റ്റ് ക​വ​ർ​ന്നു
Monday, April 19, 2021 10:03 PM IST
കാ​ഞ്ഞാ​ർ: റ​ബ​ർ​ക​ട കു​ത്തി​ത്തു​റ​ന്ന് ഷീ​റ്റ് മോ​ഷ്ടി​ച്ചു. കു​ട​യ​ത്തൂ​ർ ജം​ഗ്ഷ​നു സ​മീ​പം കാ​ണ്ടാ​വ​ന​ത്തി​ൽ ജോ​സ​ഫി​ന്‍റെ റ​ബ​ർ​ക​ട​യാ​ണ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. 500 കി​ലോ ഷീ​റ്റാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.