ന​ഗ​രസ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യെ​ന്ന് ആ​രോ​ഗ്യവി​ഭാ​ഗം
Monday, April 19, 2021 10:03 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 40-ല​ധി​കം പേ​ർ​ക്കാ​ണ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്. ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.
കേ​ര​ള​ത്തി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ 600 പി​ന്നി​ടു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20.09 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലും സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽ 13 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലെ കോ​വി​സ് ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 60-ല​ധി​കം​പേ​ർ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ണ്ട്.
ന​ഗ​ര​ത്തി​ൽ മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റാ​ൻ​ഡ്, ബ​സു​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.