ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Tuesday, April 20, 2021 9:47 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി വ​രു​ന്ന​തെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി അ​റി​യി​ച്ചു. സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​വ​ശ്യ ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​ർ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, മ​റ്റു വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്ക​ൽ തു​ട​ങ്ങി​യ​വ എ​സ്എ​ച്ച്ഒ മാ​രു​ടെ​യും ഡി​വൈ​എ​സ്പി മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. 750 -ഓ​ളം പോ​ലീ​സു​കാ​ർ കോ​വി​ഡ് പ്ര​ത്യേ​ക സേ​ന​യി​ലു​ണ്ട്.
കൂ​ടാ​തെ അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത പി​എ​ച്ച്സി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ഇ-​പാ​സി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​വും ചെ​ക്ക്പോ​സ്റ്റി​ലു​ണ്ട്.

പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ആ​ളു​ക​ളു​ടെ തി​ര​ക്ക് കു​റ​ഞ്ഞു. പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ലും വ​സ്ത്ര​ശാ​ല​ക​ൾ പോ​ലെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ബ​സു​ക​ളി​ലും തി​ര​ക്ക് വ​ള​രെ കു​റ​ഞ്ഞു.

രോ​ഗ വ്യാ​പ​നം കൂ​ടി​യ​തി​നാ​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​നും മ​ടി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ങ്കി​ലും ഇ​പ്പോ​ൾ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ൾ , വി​വാ​ഹം, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​റും ര​ജി​സ്റ്റ​റും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​വ സൂ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സാ​നി​റ്റൈ​സ​റും പേ​രു​ക​ളും ഫോ​ണ്‍​ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ര​ജി​സ്റ്റ​ർ ബു​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.