ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം തൊ​ടു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ലും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കും.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക​ൾ പു​നഃസം​ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കും.
റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ജ​ന​മൈ​ത്രി പോ​ലീ​സ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, എ​സ്‌​സി, എ​സ്ടി പ്ര​മോ​ട്ട​ർ, ആ​ശാ വ​ർ​ക്ക​ർ, വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.
രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​പ​രി​ധി​യി​ലു​ടെ​നീ​ളം ജാ​ഗ്ര​താ സ​ന്ദേ​ശം അ​നൗ​ണ്‍​സ് ചെ​യ്യും. വീ​ടു​ക​ളി​ലും, ഹാ​ളു​ക​ളി​ലും ന​ട​ത്തു​ന്ന വി​വാ​ഹം ഉ​ൾ​പ്പ​ടെ​യു​ള​ള എ​ല്ലാ ച​ട​ങ്ങു​ക​ളും യോ​ഗ​ങ്ങ​ളും നി​രീ​ക്ഷി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും, മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും വെ​ള​ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള​ള പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ്ത​ല സാ​നി​ട്ടേ​ഷ​ൻ ക​മ്മ​റ്റി​ക​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.
കൊ​തു​കു​ക​ൾ വ​ഴി പ​ക​രു​ന്ന രോ​ഗ​ങ്ങ​ളും മ​റ്റ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും, ഡെ​ങ്കി, ചി​ക്ക​ൻ​ഗു​നി​യ തു​ട​ങ്ങി​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ളും വ​രാ​തി​രി​ക്കു​ന്ന​തി​നും പ​ട​രാ​തി​രി​ക്കു​ന്ന​തി​നു​മു​ള​ള ന​ട​പ​ടി​ക​ളും തീ​രു​മാ​നി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ട്രീ​റ്റ് ലൈ​റ്റു​ക​ളു​ടെ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ ടെ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ലാ​യി ചെ​യ്യു​ന്ന​തി​ന് അ​സി എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.