കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക പ​ള്ളി ഇനി തീ​ർ​ഥാ​ട​ന ദേവാ​ല​യം
Tuesday, April 20, 2021 9:49 PM IST
പി​റ​വം: കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക പ​ള്ളി​യെ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​മാ​യി പാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ. ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ 1895ൽ ​സ്ഥാ​പി​ത​മാ​യ പ​ള്ളി​യു​ടെ 125-ാം വ​ർ​ഷ​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​മാ​യി ഉ​യ​ർ​ത്തി​യ​ത്.

വി​കാ​രി ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​മാ​ണ് ദേ​വാ​ല​യ​ത്തിന്‍റെ ഉ​യ​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് വി​ശ്വാ​സി​ക​ൾ പ​റ​യു​ന്നു. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഈ ഇ​ട​വ​കാം​ഗ​മാ​ണ്.

തീർ​ഥാ​ട​ന ദൈ​വാ​ല​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ട് കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, ഫാ. ​ജോ​ർ​ജ് ആ​റാ​ഞ്ചേ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​മ മു​ര​ളീ​ധ​ര കൈ​മ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും ജോ​മോ​ൻ പീ​റ്റ​ർ വെ​ള്ള​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.