അ​വ​ധി വ്യാ​പാ​ര ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റു​ചെ​യ്ത​താ​യു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ​മെ​ന്ന്
Tuesday, April 20, 2021 9:49 PM IST
രാ​ജാ​ക്കാ​ട്: ആ​ർ​ബി​ജി ക​മ്മോ​ഡി​റ്റീ​സ് ലി​മി​റ്റ​ഡ് ക​ന്പ​നി​ക്കെ​തി​രെ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ബേ​ബി മാ​ത്യു ന​ൽ​കി​യ പ​രാ​തി​യും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ​ങ്ങ​ളും വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് എം​ഡി മ​ഹേ​ഷ് ഗു​പ്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2012-ലാ​ണ് ക​ന്പ​നി​യു​മാ​യി ബേ​ബി മാ​ത്യു അ​വ​ധി വ്യാ​പാ​ര ക​രാ​ർ ഉ​ണ്ടാ​ക്കു​ന്ന​ത്. 50 ലോ​ട്ട് ഏ​ല​ക്കാ​യ് അ​വ​ധി വ്യാ​പാ​രം​വ​ഴി ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ക​രാ​ർ ഒ​പ്പി​ട്ടു.
ഏ​ല​ത്തി​ന് വി​ല കൂ​ടി​യ​തോ​ടെ ര​ണ്ടു​ത​വ​ണ​യാ​യി 3,10,000 രൂ​പ ബേ​ബി മാ​ത്യു ക​ന്പ​നി​ക്ക് ന​ൽ​കി. വീ​ണ്ടും വി​ല ഉ​യ​ർ​ന്ന​തോ​ടെ 6,40,000 രൂ​പ​യു​ടെ ചെ​ക്ക് ഇ​ദ്ദേ​ഹം ക​ന്പ​നി​ക്ക് ന​ൽ​കി. എ​ന്നാ​ൽ ഈ ​ചെ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ക​ന്പ​നി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ദ്യം അ​ടി​മാ​ലി കോ​ട​തി​യും പി​ന്നീ​ട് മ​ട്ടാ​ഞ്ചേ​രി കോ​ട​തി​യു​മാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. 2014-ൽ ​ഈ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ബി മാ​ത്യു ഇ​ടു​ക്കി ക​ണ്‍​സ്യൂ​മ​ർ ഫോ​റ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും ഫോ​റം ഹ​ർ​ജി ത​ള്ളി.
ക​ന്പ​നി​ക്കു ന​ൽ​കാ​നു​ള്ള 6,40,000 രൂ​പ​യു​ടെ ചെ​ക്ക് മ​ട​ങ്ങി​യ​തി​നാ​ൽ ചെ​ക്ക് കേ​സി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ക​ന്പ​നി വ​ഞ്ചി​ച്ചു എ​ന്നാ​രോ​പി​ച്ച് ബേ​ബി മാ​ത്യു രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ബേ​ബി വീ​ണ്ടും ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​ടി​മാ​ലി കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജാ​ക്കാ​ട് പോ​ലീ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.
വീ​ണ്ടും ബേ​ബി മാ​ത്യു കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ​ചെ​യ്തു. ഈ ​കേ​സി​ൽ കോ​ട​തി അ​യ​ച്ച സ​മ​ൻ​സി​ൽ കോ​വി​ഡ് മൂ​ലം ഹാ​ജ​രാ​കാ​ൻ ക​ന്പ​നി എം​ഡി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ കോ​ട​തി വാ​റ​ണ്ട് ഉ​ത്ത​ര​വാ​യി. തു​ട​ർ​ന്ന് എം​ഡി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യം​നേ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്നു​ള്ള വാ​റ​ണ്ടി​നെ സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തെ​ന്നും ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ന്പ​നി ക​ട​ന്നി​ട്ടു​ണ്ടെ​ന്നും മ​ഹേ​ഷ് ഗു​പ്ത പ​റ​ഞ്ഞു.