മൂ​ന്നാ​റി​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു
Tuesday, April 20, 2021 9:49 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്നാ​ർ, കു​ഞ്ചി​ത്ത​ണ്ണി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. ചാ​യ​ക്ക​ട​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹ്യ സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.
ചി​ന്നാ​ർ അ​ട​ക്ക​മു​ള്ള ര​ണ്ട് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പൊ​തു ഇ​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ശ​രി​യാം​വി​ധം മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കും. മൂ​ന്നാ​റി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കും. യോ​ഗ​ത്തി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, പോ​ലീ​സ്, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.