വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു
Tuesday, April 20, 2021 9:51 PM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി​യി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി​വീ​ണ് വീ​ട് ത​ക​ർ​ന്നു. മു​ട്ടു​ങ്ക​ൽ സി​ജു​വി​ന്‍റെ വീ​ടി​നാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ബൈ​സ​ണ്‍​വാ​ലി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും സി​ജു​വി​ന്‍റെ പ​റ​ന്പി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. തെ​ള്ളി ഇ​ന​ത്തി​ൽ​പെ​ട്ട നൂ​റ്റി അ​ന്പ​ത് ഇ​ഞ്ചി​ല​ധി​കം വ​ണ്ണ​മു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യും ഓ​ടു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
സം​ഭ​വ​സ​മ​യം സി​ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. പ​ഴ​യ​കാ​ല​ത്ത് നി​ർ​മി​ച്ച വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക്ക് കീ​ഴെ ത​ടി​യി​ൽ നി​ർ​മി​ച്ച മ​ച്ചു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​പ​ക​ടം​കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.