മാ​ലി​ന്യ​ങ്ങ​ൾ വേ​തി​രി​ച്ചുന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടിയുമായി മൂന്നാർ പഞ്ചായത്ത്
Thursday, April 22, 2021 9:37 PM IST
മൂ​ന്നാ​ർ: മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ന​ൽ​കാ​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന​യു​മാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ സെ​ക്ര​ട്ട​റി അ​ജി​ത്ത്കു​മാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ബാ​ങ്കി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് സെ​ക്ര​ട്ട​റി എ​ത്തി​യ​ത്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ചാ​ക്കി​ൽ​കെ​ട്ടി എ​ത്തി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മാ​ലി​ന്യം നി​റ​ച്ച ചാ​ക്കി​ന്‍റെ പു​റ​ത്ത് എ​ഴു​തി​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രു​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മൂ​ന്നു ബാ​ങ്കു​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഒ​രു ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ല്ലാ​ദി​വ​സ​വും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ആ​ഴ്ച​യി​ൽ നാ​ലു​പ്രാ​വ​ശ്യ​വും ശേ​ഖ​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. 21 വാ​ർ​ഡു​ള്ള മൂ​ന്നാ​റി​ൽ മൂ​ന്നാ​ർ ടൗ​ണി​ലും ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള അ​ഞ്ചു വാ​ർ​ഡു​ക​ളി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള മേ​ഖ​ല​ക​ൾ ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തി​നാ​ൽ ത​രം​തി​രി​ച്ചാ​ണ് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​നിം​ഗ് ഫ​ണ്ടി​ൽ​നി​ന്നും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നാ​റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ക​ല്ലാ​ർ എ​സ്റ്റേ​റ്റി​ൽ എ​ത്തു​ന്ന ട​ണ്‍​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്.