മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു
Thursday, April 22, 2021 9:37 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​വ​രു​ന്ന ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി ന​ട​പ​ടി ക​ടു​പ്പി​ച്ചു.
ടൗ​ണി​ലെ കാം​കോ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​യി​ക്ക​കു​ടി ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ത​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി​യ​ത്.
മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന ഉ​ൾ​പ്ര​ദേ​ശ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​തി​നു പു​റ​മെ​യാ​ണ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​ത്.