കു​പ്പ​യി​ൽ​നി​ന്നും മാ​ണി​ക്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, April 22, 2021 9:37 PM IST
മൂ​ന്നാ​ർ: പാ​ഴ് വ​സ്തു​ക്ക​ളി​ൽ​നി​ന്നും മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി​ക​ൾ നി​ർ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക ഭൗ​മ​ദി​നം ആ​ച​രി​ച്ചു. വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ചൈ​ൽ​ഡ് ലൈ​ൻ മൂ​ന്നാ​ർ സ​ബ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കു​പ്പ​യി​ലെ മാ​ണി​ക്യം എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പാ​ഴ് വ​സ്തു​ക്ക​ളി​ൽ​നി​ന്നും ശി​ല്പ​മാ​തൃ​ക​ക​ൾ മെ​ന​ഞ്ഞ​ത്.
ദേ​വി​കു​ളം താ​ലൂ​ക്കി​ലെ അ​ഞ്ചു​മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​സ്ഥി​തി അ​നു​ദി​നം മ​ലി​ന​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ എ​ങ്ങ​നെ ഉ​പ​യു​ക്ത​വും ആ​ക​ർ​ഷ​വു​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. മ​ത്സ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വെ​റു​തെ ക​ള​യു​ന്ന പേ​പ്പ​ർ, ചി​ര​ട്ട, പ്ലാ​സ്റ്റി​ക്, നൂ​ൽ, കു​പ്പി​ക​ൾ, കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ൾ കൗ​ശ​ല വ​സ്തു​ക്ക​ൾ സൃ​ഷ്ടി​ച്ച​ത്.
വൈ​കു​ന്നേ​രം ന​ട​ന്ന വെ​ബി​നാ​റി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ സം​സ്ഥാ​ന കോ -​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്തു​പ​റ​ന്പി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​വി​ക്ട​ർ ജോ​ർ​ജ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജോ​യ്, സി​നി, റി​യ ബോ​ണി, ര​ഞ്ജി​ത് ടോം, ​സൗ​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.