പ​രി​ക്കേ​റ്റ കാ​ട്ടു​പോ​ത്ത് ഒ​രാ​ഴ്ച​യാ​യി കൃ​ഷി​ത്തോ​ട്ട​ത്തി​ൽ
Thursday, April 22, 2021 9:37 PM IST
മ​റ​യൂ​ർ: പ​രി​ക്കേ​റ്റ കാ​ട്ടു​പോ​ത്ത് ഒ​രാ​ഴ്ച​യാ​യി കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തു​ട​രു​ന്പോ​ഴും വ​നം​വ​കു​പ്പ് പോ​ത്തി​നെ കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കാ​ന്ത​ല്ലൂ​ർ മാ​ശി​വ​യ​ൽ ഭാ​ഗ​ത്താ​ണ് വാ​യ​യി​ൽ പ​രി​ക്കു​മാ​യി കാ​ട്ടു​പോ​ത്ത് കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റു വ​യ​സ് തോ​ന്നി​ക്കു​ന്ന കാ​ട്ടു​പോ​ത്ത് മാ​ശി​വ​യ​ലി​ലെ മ​ൾ​ബ​റി, ബീ​ൻ​സ്, വാ​ഴ, ഉ​ള്ളി കൃ​ഷി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. കാ​ട്ടു​പോ​ത്ത് കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​യി​ട​ത്തി​ൽ പ​ക​ൽ​പോ​ലും ജോ​ലി​ചെ​യ്യാ​ൻ ആ​രും ത​യാ​റാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച് കാ​ട്ടു​പോ​ത്തി​നെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
മ​യ​ക്കു​വെ​ടി വെ​ച്ചു മാ​ത്ര​മേ ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ.

ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സ ന​ൽ​ക​ണ​മെ​ങ്കി​ൽ വ​യ​നാ​ട്ടി​ലോ തേ​ക്ക​ടി​യി​ലോ ഉ​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റെ എ​ത്തി​ക്ക​ണം.

കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ലേ​ക്കു ക​യ​റ്റി​വി​ടു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.