കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Thursday, April 22, 2021 9:40 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച തേ​യി​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ക​ട​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ ധ​ന​ശേ​ഖ​റി​നെ​യാ​ണ് തേ​യി​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ​ത്. ക​ന്പ​നി ഓ​ഫീ​സി​ൽ​നി​ന്നും ഒ​രാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ കീ​ട​നാ​ശി​നി​യു​ടെ പേ​രി​ൽ ക​ന്പ​നി ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​യാ​ളെ വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ​പേ​രി​ൽ ഇ​യാ​ൾ ഭ​യ​ന്ന് ഒ​ളി​വി​ൽ പോ​യ​താ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.
കാ​ണാ​താ​യ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​താ​യി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന് തേ​യി​ല​ത്തോ​ട്ട​ത്തി​ലും വ​ന​ത്തി​ലു​മാ​യി ര​ണ്ടു​ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ​മ​ല എ​സ്റ്റേ​റ്റി​ലെ ട​വ​റി​ന്‍റെ പ​രി​ധി​യി​ൽ​ത​ന്നെ​യാ​ണ് ഫോ​ണ്‍ ഓ​ഫാ​യി​ട്ടു​ള്ള​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.