ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു
Thursday, April 22, 2021 9:40 PM IST
മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ന​ക്കു​ട്ടി​യെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ ഇ​ട​ലി​പ്പാ​റ​ക്കു​ടി​ക്ക് സ​മീ​പ​ത്തെ ഇ​ട​ലി​യാ​റി​ൽ കാ​ട്ടാ​ന​യും ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
ഒ​രേ​സ​മ​യം ക​ടു​വ​യു​ടെ​യും ആ​ന​യു​ടേ​യും അ​ല​ർ​ച്ച കേ​ട്ട​തോ​ടെ സം​ഭ​വം ആ​ദി​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ വ​ന​പാ​ല​ക​രു​ടെ ഒ​രു​സം​ഘം എ​ത്തി​യെ​ങ്കി​ലും 20-ന് ​പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന ഭാ​ഗ​ത്ത് എ​ത്താ​ൻ സാ​ധി​ച്ച​ത്. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ആ​ന തൊ​ട്ട​ടു​ത്ത പാ​റ​യി​ടു​ക്കി​ൽ​വീ​ണ് ച​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്ത് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ആ​റോ​ളം മു​റി​വു​ക​ളാ​ണ് കു​ട്ടി​യു​ടെ ദേ​ഹ​ത്തു​ള്ള​ത്.
മൂ​ന്നാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ മൂ​ന്നാ​റി​ലെ​ത്തി​ച്ച് തീ​വ്ര​പ​രി​ച​ര​ണം ന​ൽ​കി​വ​രി​ക​യാ​ണ്. ച​രി​ഞ്ഞ ആ​ന​യെ കു​ടി​യി​ൽ​ത​ന്നെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മ​റ​വു​ചെ​യ്തു. ഒ​ന്നി​ലേ​റെ ക​ടു​വ​കു​ട്ടി​ക​ൾ ചേ​ർ​ന്നാ​വും ആ​ന​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ നി​ഗ​മ​നം.