ആ​ദി​വാ​സി മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന്
Thursday, April 22, 2021 9:40 PM IST
തൊ​ടു​പു​ഴ: ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വാ​ക്സി​ൻ വി​ത​ര​ണ​മോ കോ​വി​ഡ് പ​രി​ശോ​ധ​ന​യോ ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​ കൃ​ഷ്ണ​ൻ പറഞ്ഞു. പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ 20 മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ യാ​ത്ര​ചെ​യ്യ​ണം.​
ഇ​ത് ആ​ദി​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണ്.​ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.​
ആ​ദി​വാ​സിമേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തതു സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.