മ​റ​യൂ​രി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഉ​റ​ങ്ങി; സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം
Thursday, April 22, 2021 9:42 PM IST
മ​റ​യൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം ക​ഴി​ഞ്ഞ്് ക്രി​സ്മ​സ് കാ​ല​ത്ത് സ​ജീ​വ​മാ​യി വ​ന്ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വീ​ണ്ടും ഉ​റ​ങ്ങി. ലോ​ക്ക് ഡൗ​ണി​നു സ​മാ​ന​മാ​യ സ്ഥി​തി​യി​ലാ​ണ് ടൂ​റി​സ്റ്റു​കേ​ന്ദ്ര​ങ്ങ​ൾ. സാ​ധാ​ര​ണ ഗ​തി​യി​ൽ പ​രീ​ക്ഷാ കാ​ല​ത്തി​നു​ശേ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ടൂ​റി​സ്റ്റു കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കാ​റു​ള്ള​ത്. കേ​ര​ള​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ​യും ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ധി​ക​മാ​യി ആ​ളു​ക​ൾ എ​ത്തി​തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. വ​രു​ന്ന ആ​ഴ്ച​ത്തേ​ക്കു ഹോ​ട്ട​ലു​ക​ൾ ബു​ക്ക് ചെ​യ്തി​രു​ന്ന​വ​ർ എ​ല്ലാം ബു​ക്കിം​ഗ് റ​ദ്ദു​ചെ​യ്തി​രി​ക്കു​ക​യാ​ണ്.

വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ത​ക​ർ​ച്ച നേ​രി​ടു​ന്ന​തോ​ടെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളാ​യ ഹോ​ട്ട​ൽ വ്യ​വ​സാ​യം, പ​ഴം പ​ച്ച​ക്ക​റി മേ​ഖ​ല​യി​ലെ തോ​ട്ടം സ​ന്ദ​ർ​ശ​നം, ജീ​പ്പ് സ​വാ​രി, ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ൾ എ​ല്ലാം​ത​ന്നെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ദി​വ​സ​വും ശ​രാ​ശ​രി 3000-ല​ധി​കം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഐ​ടി മേ​ഖ​ല​യി​ൽ​നി​ന്നും ആ​ഴ്ച​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ എ​ത്തി​യി​രു​ന്ന സ​ഞ്ചാ​രി​ക​ളും ഇ​ല്ലാ​താ​യി.

മ​റ​യൂ​ർ, മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കാ​ന്ത​ല്ലൂ​രി​ൽ ഹോം ​സ്റ്റേ, റി​സോ​ർ​ട്ട് എ​ന്നി​വ ന​ട​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ന​ട​ത്തു​ന്ന​വ​യാ​ണ്.

ലൈ​സ​ൻ​സ്, ബി​ൽ​ഡിം​ഗ് ടാ​ക്സ്, വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ഉ​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ മു​ന്നോ​ട്ടു പോ​കാ​ൻ സാ​ധി​ക്കൂ എ​ന്ന് ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന​വ​ർ പ​റ​യു​ന്നു.