ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Thursday, April 22, 2021 9:42 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ദേ​ശീ​യ​പാ​ത എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റും വ്യ​ക്ത​മാ​ക്കി.
ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ളും മു​ഴു​വ​നാ​യും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റാ​ത്ത​വി​ധം ഉ​യ​ർ​ത്തി​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പെ​രി​യാ​റി​നു കു​റു​കെ മാ​ത്ര​മാ​ണ് പാ​ല​ത്തി​നു നീ​ള​മു​ണ്ടാ​കു​ക. പി​ന്നീ​ടു​ള്ള​ത് അ​പ്രോ​ച്ചു റോ​ഡു​ക​ളാ​ണ്.
നി​ല​വി​ലു​ള്ള പാ​ല​ത്തി​ൽ​നി​ന്നും ക​ട്ട​പ്പ​ന റോ​ഡി​ൽ 100 മീ​റ്റ​റോ​ളം മാ​റി​യാ​ണ് പാ​ലം റോ​ഡി​ൽ ക​യ​റു​ക. ട്രാ​ഫി​ക് ഐ​ല​ന്‍റി​നു താ​ഴെ ആ​റി​ന് ക​ര​യി​ൽ പാ​ലം അ​വ​സാ​നി​ക്കും. ഇ​വി​ടെ​നി​ന്നും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ചാ​ണ് നി​ല​വി​ലു​ള്ള റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്.
അ​പ്രോ​ച്ച് റോ​ഡ് അ​ടി​മാ​ലി റോ​ഡി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റി​ൽ​നി​ന്നും 20 മീ​റ്റ​റോ​ളം മാ​റി​യാ​ണ് നി​ല​വി​ലു​ള്ള റോ​ഡു​മാ​യി ചേ​രു​ന്ന​ത്.
അ​തു​പോ​ലെ തൊ​ടു​പു​ഴ റോ​ഡി​ലേ​ക്കും അ​പ്രോ​ച്ചു റോ​ഡ് നീ​ളും. ഏ​തു ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്കും പു​തി​യ പാ​ല​ത്തി​ൽ ക​യ​റാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും.
ട്രാ​ഫി​ക് ഐ​ല​ന്‍റ് ഭാ​ഗ​ത്ത് റോ​ഡ് വൈ ​ആ​കൃ​തി​യി​ൽ ആ​യി​രി​ക്കും. ഇ​വി​ടം നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ ഉ​യ​രും. അ​തേ​സ​മ​യം പ​ഴ​യ പാ​ലം നി​ല​നി​ർ​ത്തും. പ​ഴ​യ പാ​ല​ത്തി​ലു​ടെ ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ല.
ടൗ​ണി​ൽ റോ​ഡ് വീ​തി കു​റ​വാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ പ​ര​മാ​വ​ധി വീ​തി​യും പു​തി​യ റോ​ഡി​നാ​യി ഉ​പ​യോ​ഗി​ക്കും.
ഇ​ത് ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
പി​ന്നീ​ട് അ​പ്രോ​ച്ചു റോ​ഡി​ൽ​നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.