നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു
Monday, May 3, 2021 10:22 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ 10 ജീ​വ​നു​ക​ളാ​ണ് കോ​വി​ഡ് ക​വ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
ഏ​പ്രി​ലി​ൽ നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം, ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് 10 പേ​ർ മ​രി​ച്ച​ത്. 1624 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ​ട്ടു​ചെ​യ്തു. പാ​ന്പാ​ടും​പാ​റ​യി​ൽ മൂ​ന്നു​പേ​രും ക​രു​ണാ​പു​ര​ത്ത് ര​ണ്ടു​പേ​രും നെ​ടു​ങ്ക​ണ്ട​ത്ത് അ​ഞ്ചു​പേ​രു​മാ​ണ് മ​രി​ച്ച​ത്. പാ​ന്പാ​ടും​പാ​റ​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 45 ശ​ത​മാ​ന​ത്തി​ലെ​ത്തി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി.​കെ. പ്ര​ശാ​ന്ത് ഡി.​എം.​ഓ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 445 കോ​വി​ഡ് കേ​സു​ക​ൾ ക​ഴി​ഞ്ഞ​മാ​സം റി​പ്പോ​ർ​ട്ടു​ചെ​യ്തു. ക​രു​ണാ​പു​ര​ത്ത് 349-ഉം ​ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 173 ഉം ​നെ​ടു​ങ്ക​ണ്ട​ത്ത് 657 കേ​സു​ക​ളു​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 948 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 11, 12, 15 വാ​ർ​ഡു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.