മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന​യു​മാ​യി ആ​റു​വ​യ​സു​കാ​രി
Monday, May 3, 2021 10:22 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​ർ​ണ​മോ​തി​രം വാ​ങ്ങാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന സ​ന്പാ​ദ്യം ആ​റു​വ​യ​സു​കാ​രി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല ഇ​ടി​യാ​ന​യി​ൽ പ്രി​ൻ​സ് - യ​മു​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ദി​യ​യാ​ണ് ഒ​രു​വ​ർ​ഷ​മാ​യി മോ​തി​രം വാ​ങ്ങാ​നാ​യി കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.

ദി​യ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി നെ​ടു​ങ്ക​ണ്ടം എ​സ്ഐ എ.​കെ. സു​ധീ​റി​ന് കു​ടു​ക്ക കൈ​മാ​റി.

പോ​ലീ​സു​കാ​രും ദി​യ​യും ചേ​ർ​ന്ന് പ​ണം ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നാ​യി കൈ​മാ​റി. ക
ു​ടു​ക്ക​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ ദി​യ​യു​ടെ സ​ന്പാ​ദ്യ​മാ​യി 1,734 രൂ​പ​യു​ണ്ടാ​യി​രു​ന്നു.

പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​താ​യി ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. പ​ണം സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ദി​യ​യ്ക്ക് അ​പ്പൂ​പ്പ​ൻ സ​മ്മാ​നി​ച്ച​താ​ണ് ചെ​റി​യ കു​ടു​ക്ക.