പ​ക്വ​ത ഇ​ല്ലാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്
Tuesday, May 4, 2021 10:12 PM IST
തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​മേ​ൽ കെ​ട്ടി​വ​യ്ക്കു​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് ന​ട​ത്തി​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കു​ന്നും​പു​റം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ണ്‍​ഗ്ര​സി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​പ​ക​രം ഘ​ട​ക ക​ക്ഷി​ക​ളു​ടെ​മേ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ർ​ഹ​മാ​ണ്. 93 സീ​റ്റി​ൽ മ​ത്സ​രി​ച്ച് 72-ലും ​തോ​റ്റ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് 10 സീ​റ്റു​ക​ൾ ന​ൽ​കി​യ​തു​കൊ​ണ്ടാ​ണെ​ന്ന ധാ​ര​ണ തി​രു​ത്ത​ണം. വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി യു​ഡി​എ​ഫി​നെ ന​ശി​പ്പി​ക്കാ​തെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി യു​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്.
ര​ണ്ടി​ല ചി​ഹ്ന​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്ന​വ​ർ കൈ​പ്പ​ത്തി ചി​ഹ്നം ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ത്ത​തി​ന്‍റെ കാ​ര​ണം പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.