നി​ര​പ്പേ​ൽ​ക​ട അ​പ്പ​ച്ച​ൻ​പ​ടി പാ​ലംനി​ർ​മാ​ണം ഇ​ഴ​യു​ന്നു
Wednesday, May 5, 2021 10:04 PM IST
ഉ​പ്പു​ത​റ: പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ​യും ക​രാ​റു​കാ​ര​ന്‍റെ​യും അ​നാ​സ്ഥ​യി​ൽ തേ​ക്ക​ടി - കൊ​ച്ചി സം​സ്ഥാ​ന പാ​ത​യി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളം- നി​ര​പ്പേ​ൽ​ക​ട അ​ച്ച​പ്പ​ൻ​പ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം ഏ​പ്രി​ൽ 15-നു​മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​ത്.

നി​ർ​മാ​ണം തു​ട​ങ്ങാ​ൻ വൈ​കി​യ​തും കോ​ണ്‍​ക്രീ​റ്റി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ കി​ട്ടാ​ൻ താ​മ​സം നേ​രി​ട്ട​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും കാ​ര​ണം ഒ​രു​മാ​സം​കൂ​ടി വൈ​കി. ഇ​തു​മൂ​ലം കു​മ​ളി - ഉ​പ്പു​ത​റ റൂ​ട്ടി​ൽ 2019 ഓ​ഗ​സ്റ്റി​ൽ ത​ട​സ​പ്പെ​ട്ട ഗ​ത​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​നി​യും വൈ​കു​മെ​ന്ന് അ​വ​സ്ഥ​യാ​ണ്.

പാ​ലം നി​ർ​മാ​ണം എ​ന്നു പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു​പോ​ലും അ​ധി​കൃ​ത​ർ​ക്ക് തി​ട്ട​മി​ല്ല.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്ന് അ​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് പാ​ല​ത്തി​ന് 30 ല​ക്ഷ​വും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക്ക് 50 ല​ക്ഷ​വും അ​നു​വ​ദി​ച്ച​ത്.

മേ​രി​കു​ള​ത്തു​നി​ന്നും ഇ​ട​പ്പൂ​ക്കു​ളം വ​ഴി കു​മ​ളി​യി​ലേ​ക്ക് ജീ​പ്പ് റോ​ഡാ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണ് പാ​ലം. പി​ന്നീ​ട് തേ​ക്ക​ടി - കൊ​ച്ചി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​കു​ക​യും റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ലം നി​ർ​മി​ച്ചി​ല്ല. പാ​ല​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം കോ​ണ്‍​ക്രീ​റ്റു​ചെ​യ്യാ​നു​ള്ള അ​വ​സാ​ന ന​ട​പ​ടി​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​കു​ന്ന വേ​ന​ൽ മ​ഴ​യാ​ണ് ഇ​പ്പോ​ൾ ത​ട​സ​മാ​യി പ​റ​യു​ന്ന കാ​ര​ണം. എ​ന്നാ​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങി​യാ​ൽ ഒ​രു പ​ണി​യും ന​ട​ക്കി​ല്ല. ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ മു​ന്നി​ൽ കാ​ണു​ന്നി​ല്ല​ന്ന പ​രാ​തി​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. ഉ​പ്പു​ത​റ - കു​മ​ളി റൂ​ട്ടി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ 35 കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​പ്പോ​ഴും