കോവിഡ് രോഗികൾക്ക് സ​ഹാ​യ​വു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ
Wednesday, May 5, 2021 10:05 PM IST
തൊ​ടു​പു​ഴ: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ന​ൽ​കി.
വെ​ങ്ങ​ല്ലൂ​രി​ലെ സി​എ​സ്എ​ൽ​റ്റി​സി യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഓ​ൾ ഇ​ൻ​ഡ്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഹോ​ട്ട് ആ​ന്‍റ് കോ​ൾ​ഡ് ഡി​സ്പെ​ൻ​സ​ർ എ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞദി​വ​സ​മാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ ഷെ​റോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ.​ പി.​ ജേ​ക്ക​ബ്ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ക​ര​ണം ഏ​റ്റ് വാ​ങ്ങി.
എ​ഐ​ബി​ഇ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ന​ഹാ​സ്. പി. ​സ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.