സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ: ജി​ല്ല പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: ഒ​രാ​ഴ്ച​യാ​യി ലോ​ക്ക് ഡൗണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ജി​ല്ല നീ​ങ്ങു​ന്ന​തെ​ങ്കി​ലും സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ വ​രു​ന്ന​തോ​ടെ ജി​ല്ല പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​നനി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ നി​ര​ത്തു​ക​ളും വി​ജ​ന​മാ​കും. ഇ​തോ​ടെ കാ​ർ​ഷി​ക, തോ​ട്ടം മേ​ഖ​ല​ക​ളെ ലോ​ക്ക് ഡൗ​ണ്‍ കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യി​രി​ക്കും ലോ​ക്ക് ഡൗ​ണി​ന്‍റെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക. രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ദി​വ​സ വേ​ത​ന​ക്കാ​രാ​യ​വ​ർ​ക്ക് ഒ​രാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​വും. ഇ​വ​രു​ടെ വ​രു​മാ​നമാ​ർ​ഗ​വും അ​ട​യു​ന്ന സ്ഥി​തി വ​രും.

നി​ല​വി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ, ടാ​ക്സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്.

ദി​വ​സവ​രു​മാ​ന​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​ത​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം കൂ​ട്ട​ണ​മെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​കു​ക​യും അ​ത് നീ​ണ്ടു പോ​കു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ കാ​ര്യം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.

ക്ഷീ​രമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പാ​ൽ​വി​ൽ​പ്പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളി​ലും വീ​ടു​ക​ളി​ലും പാ​ൽ വാ​ങ്ങാ​താ​യ​തോ​ടെ ഇ​വ​രു​ടെ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ന്നു കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ ശേ​ഖ​ര​ണ​വും മ​റ്റും ന​ട​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം, ഹോ​ട്ട​ൽ, തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും ഇ​വ​രെ എ​ത്തി​ച്ചി​രു​ന്ന ക​രാ​റു​കാ​രി​ലും ആ​ശ​ങ്ക വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജി​ല്ല​യി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​യ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും വീ​ണ്ടും തി​രി​കെ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. വീ​ണ്ടും ലോ​ക്ക​ഡൗ​ണി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് ഇ​വ​രും ആ​ശ​ങ്ക​യി​ലാ​യ​ത്.

എ​ന്നാ​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.