മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നുമ​തി ന​ൽ​ക​ണം
Saturday, May 8, 2021 10:14 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ഇ​വി​ട​ത്തെ 90 ശ​ത​മാ​നം ജ​ന​ങ്ങ​ളും അ​വ​രു​ടെ മ​ല​ഞ്ച​ര​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ എ​ട്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന മി​നി ലോ​ക്ക് ഡൗ​ണി​ലും തു​ട​ർ​ന്ന് 16 വ​രെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും മ​ല​ഞ്ച​ര​ക്കു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ത്ത​തു​കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ക​ർ​ഷ​ക​രും വ​ള​രെ​യ​ധി​കം വി​ഷ​മി​ക്കു​ന്നു.

വി​ല വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി​ക്കു​രു, റ​ബ​ർ, ജാ​തി​പ​ത്രി, ഗ്രാ​ന്പു, ഇ​ഞ്ചി, മ​ഞ്ഞ​ൾ മു​ത​ലാ​യ​വ വി​റ്റ് മ​രു​ന്നു വാ​ങ്ങു​ന്ന​തി​നും ഉ​പ​ജീ​വ​ന​ത്തി​നും മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ.
ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ത്തെ പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ച് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.