ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ വാ​ർ റൂം ​സ​ജ്ജ​മാ​യി
Saturday, May 8, 2021 10:14 PM IST
ഉ​പ്പു​ത​റ: കോ​വി​ഡ് രോ​ഗം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ ക്ഷേ​മ ചെ​യ​ർ​പേ​ഴ്സ​ണ്‍, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ഐ​സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹെ​ൽ​പ് ഡ​സ്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രോ​ഗം മൂ​ർ​ച്ഛി​ച്ച് ഓ​ക്സി​ജ​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ലാ​ണ് ഉ​പ്പു​ത​റ​യി​ൽ വാ​ർ റൂം ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​യാ​റാ​യ​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. ആ​ർ​ക്കും ഏ​തു​സ​മ​യ​ത്തും വാ​ർ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യും. ഇ​ന്ന​ലെ മു​ത​ലാ​ണ് വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

കോ​വി​ഡ് ടെ​സ്റ്റ് അ​റി​യി​ക്കു​ക, പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ന​ൽ​കു​ക, ഓ​ക്സി​ജ​ൻ വേ​ണ്ട​വ​ർ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചു​ന​ൽ​കു​ക, കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ൾ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണ​ങ്കി​ൽ അ​വ​ർ​ക്ക് മ​രു​ന്ന് എ​ത്തി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് വാ​ർ റൂ​മി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഏ​തു​സ​മ​യ​ത്ത് വി​ളി​ച്ചാ​ലും വീ​ട്ടു​മു​റ്റ​ത്ത് സ​ഹാ​യ​മെ​ത്തും. വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 9961420763, 8891171317, 9605682269, 9745119024.