ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​യ്ക്ക് പാ​സി​ന് അ​പേ​ക്ഷി​ക്ക​ണം
Saturday, May 8, 2021 10:17 PM IST
ഇ​ടു​ക്കി: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ല വി​ട്ടു യാ​ത്ര​ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ന​ൽ​കു​ന്ന പാ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യി. വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പാ​സി​ന് അ​പേ​ക്ഷി​ക്കാം. pass.bsafe.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പാ​സി​ന് അ​പേ​ക്ഷി​ക്കാം. അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​വ​ർ​ക്ക​വേ​ണ്ടി ഇ​വ​രു​ടെ തൊ​ഴി​ൽ​ദാ​യ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം.

യാ​ത്രാ​നു​മ​തി കി​ട്ടി​യാ​ൽ അ​പേ​ക്ഷ​ക​രു​ടെ മൊ​ബൈ​ൽ​ഫോ​ണി​ൽ ലി​ങ്ക് ല​ഭി​ക്കും. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന പാ​സ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് കാ​ണി​ച്ചാ​ൽ മ​തി​യാ​കും. ജി​ല്ല​വി​ട്ടു​ള്ള യാ​ത്ര പൊ​തു​വെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി അ​റി​യി​ച്ചു.

അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണം, വി​വാ​ഹം, വ​ള​രെ അ​ടു​ത്ത ബ​ന്ധു​വാ​യ രോ​ഗി​യെ സ​ന്ദ​ർ​ശി​ക്ക​ൽ, ഒ​രു രോ​ഗി​യെ ചി​കി​ൽ​സാ ആ​വ​ശ്യ​ത്തി​നാ​യി മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​ക​ൽ മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ജി​ല്ല വി​ട്ട് യാ​ത്ര അ​നു​വ​ദി​ക്കു. പോ​ലീ​സ് പാ​സി​നോ​ടൊ​പ്പം ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൂ​ടി ക​രു​ത​ണം. വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ​ക്കും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി തൊ​ട്ട​ടു​ത്തു​ള​ള ക​ട​ക​ളി​ൽ പോ​കു​ന്ന​വ​ർ​ക്കും സ​ത്യ​പ്ര​സ്താ​വ​ന മ​തി​യാ​കും. അ​തി​ന്‍റെ മാ​തൃ​ക​യും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.