അ​ജ്ഞാ​ത മൃ​ത​ദേ​ഹം: പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Saturday, May 8, 2021 10:17 PM IST
രാ​ജാ​ക്കാ​ട്: ടൗ​ണി​നു സ​മീ​പം ച​തു​പ്പു​നി​ല​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​വ​ക സ്ഥ​ല​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​ട്ടു​ചേ​ന്പ് കൂ​ട്ട​മാ​യി വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ പെ​ട്ട​ന്നൊ​ന്നും ആ​രു​ടെ​യും ക​ണ്ണി​ൽ​പെ​ടാ​ത്ത നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. 177 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള പു​രു​ഷ​ന്‍റെ ശ​രീ​ര​ത്തി​ന് പ​ത്തു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. മു​ടി പാ​തി​യോ​ളം ന​ര​ച്ച നി​ല​യി​ലാ​ണ്. മു​റി​ക്ക​യ്യ​ൻ ഷ​ർ​ട്ടും പ​ച്ച നി​റ​ത്തി​ലു​ള്ള കൈ​ലി​യു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ മു​ഖം വ്യ​ക്ത​മ​ല്ലാ​ത്ത​ത് ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ൽ വെ​ല്ലു​വി​ളി​യാ​യി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും ഒ​ഴി​ഞ്ഞ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്തു​നി​ന്നും അ​ടു​ത്ത​കാ​ല​ത്ത് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

രാ​ജാ​ക്കാ​ട് എ​സ്്ഐ പി.​ബി. പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.ഇ​ടു​ക്കി​യി​ലോ സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നോ കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ, രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 9497947170, 04868 242325.