തൊ​ടു​പു​ഴ​യി​ൽ സി​എ​സ്എ​ൽ​ടി​സി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, May 9, 2021 10:12 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ ഷെ​റോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കോ​വി​ഡ് ചി​കി​ത്സാകേ​ന്ദ്ര​മാ​ണി​ത്. പു​രു​ഷന്മാ​ർ​ക്കാ​യി 35, സ്ത്രീ​ക​ൾ​ക്കാ​യി 30 കി​ട​ക്ക​ക​ളാ​ണ് നി​ല​വി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ മു​ത​ൽ സെ​ന്‍റ​റി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​ന് ഇ​ത് പ​രി​ഹാ​ര​മാ​കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ആ​രോ​ഗ്യ​കാ​ര്യ ഉ​പ​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നി​ധി മ​നോ​ജ്, മു​ൻ കൗ​ണ്‍​സി​ല​ർ കെ.​കെ.​ ഷിം​നാ​സ്, ന​ഗ​ര​സ​ഭാസെ​ക്ര​ട്ട​റി ബി​ജു​മോ​ൻ ജേ​ക്ക​ബ്, സെ​ന്‍റ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ ര​ജി​ത്, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ ദി​ലീ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ്രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​സ്എ​ൽ​ടി​സി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യാ​ണ്. കാ​റ്റ​ഗ​റി ബിയി​ൽ ഉ​ൾ​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക. പ്ര​വേ​ശി​പ്പി​ക്കു​ന്ന എ​ല്ലാ രോ​ഗി​ക​ൾ​ക്കും ഓ​ക്സി​ജ​ൻ കൊ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നുപു​റ​മേ 12 ബെ​ഡ് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നാ​യി മാ​റ്റി വ​ച്ചി​ട്ടു​ണ്ട്.
സി​എ​സ്എ​ൽ​ടി​സി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ബി-​ബ്ലോ​ക്കി​ലാ​വും പ്ര​വ​ർ​ത്തി​ക്കു​ക. മു​ട്ട​ത്തെ വ​ർ​ക്കിം​ഗ് വി​മ​ണ്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്കി​ലാ​ണ് ജി​വ​ന​ക്കാ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​റ് ഷി​ഫ്റ്റു​ക​ളി​ലാ​യി മു​ട്ട​ത്ത് നി​ന്നും ജീ​വ​ന​ക്കാ​ർ എ​ത്തു​ന്ന​തി​നാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ്ര​ത്യേ​ക വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.