പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യാ​ന​യ്ക്ക് ഇ​നി പ​രി​ച​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത്
Monday, May 10, 2021 10:47 PM IST
മൂ​ന്നാ​ർ: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യാ​ന​യെ വി​ദ​ഗ്ധ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു കൊ​ണ്ടു​പോ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും ഇ​നി തു​ട​ർ​പ​രി​ച​ര​ണം. പ​രി​ക്കേ​റ്റ കു​ട്ടി​യാ​ന​യെ ദേ​വി​കു​ള​ത്തെ വ​നം വ​കു​പ്പി​ന്‍റെ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ച​രി​ച്ചുവ​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 21-നാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ വ​ന​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യാ​ന​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ള്ള​യാ​ന ചരി​ഞ്ഞി​രു​ന്നു. ത​നി​ച്ചാ​യ കു​ട്ടി​യാ​ന​യെ വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഡ​ലി​പ്പാ​റ​യി​ൽ നി​ന്നു ദേ​വി​കു​ള​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റ​റ​ന​റി സ​ർ​ജ​ൻ ഡോ. ​നി​ഷാ റേ​ച്ച​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കു​ക​യും ആ​ർ​ആ​ർ​ടി സം​ഘം പ​രി​ച​രി​ച്ചു വ​രി​ക​യു​മാ​യി​രു​ന്നു.

പി​ക്ക് അ​പ്പ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ത​ടി​ക​ൾ കൊ​ണ്ടു​ള്ള പ്ര​ത്യേ​ക കൂ​ട് ക്ര​മീ​ക​രി​ച്ചാ​യി​രു​ന്നു യാ​ത്ര.

ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ആ​ർ. സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സ​തീ​ഷ്, ദേ​വി​കു​ളം റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര കു​മാ​ർ, ആ​ർ​ആ​ർ​ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.