അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ന​ട​പ​ടി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Monday, May 10, 2021 10:47 PM IST
ഇ​ടു​ക്കി: ലോ​ക് ഡൗ​ണ്‍ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി നി​ര​വ​ധി പേ​ർ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ 110 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ ഓ​ണ്‍​ലൈ​ൻ പാ​സി​ന് അ​പേ​ക്ഷി​ച്ചെ​ന്നും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​താ​തു സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യോ 112, 9497961905 എ​ന്നീ ന​ന്പ​റു​ക​ളി​ലും അ​റി​യി​ക്കാം.
ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി വ​ന​പാ​ത​ക​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ൾ എ​ത്തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ന​പാ​ത​ക​ളി​ല​ട​ക്കം ശ​ക്ത​മാ​യ പോ​ലീ​സ് നിരീ​ക്ഷ​ണം ഉ​ണ്ടാ​വു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.