കി​ട​ക്ക​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Wednesday, May 12, 2021 9:39 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള കി​ട​ക്ക​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളും വെ​ന്‍റി​ലേ​റ്റേ​റു​ക​ളും ആ​വ​ശ്യ​ത്തി​നു​ണ്ട്. ഐ​സി​യു കി​ട​ക്ക​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കു​റ​വു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണ്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു കി​ട​ക്ക​ക​ൾ ആ​വ​ശ്യ​ത്തി​നു​ണ്ട്. കൂ​ടാ​തെ 98 ഓ​ളം ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ഉ​ട​ൻ സ​ജ്ജ​മാ​കും. ഇ​തി​നു പു​റ​മെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തോ​ടെ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ത​യാ​റാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.