പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​മാ​യി മു​ട്ടം പ​ഞ്ചാ​യ​ത്ത്
Wednesday, May 12, 2021 9:39 PM IST
മു​ട്ടം: കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി മു​ട്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി ഓ​ണ്‍​ലൈ​ൻ യോ​ഗം ചേ​ർ​ന്നു. ലോ​ക്ഡൗ​ണ്‍ മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ൻ ജ​ന​കീ​യ ഹോ​ട്ട​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ക​ട​ത്തി​ണ്ണ​യി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്കും നി​ർ​ധ​ന​ർ​ക്കും ജ​ന​കീ​യ ഹോ​ട്ട​ൽവ​ഴി സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ​റൂം തു​റ​ക്കും. ലോ​ക്ഡൗ​ണ്‍ മൂ​ലം മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ടെ​ലി​കൗ​ണ്‍​സി​ല​ർ​മാ​രെ​യും നി​യ​മി​ച്ചു. വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ്ജി​ത​മാ​ക്കാ​ൻ റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നേ​യും സ​ജ്ജ​മാ​ക്കി.
കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്കും അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​ങ്ങ​ൾ​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സ് സേ​വ​ന​വും മ​റ്റ് വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഹോ​മി​യോ, ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ നി​ന്നും പ്ര​തി​രോ​ധ മ​രു​ന്ന് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു.
കോ​വി​ഡ് വ്യ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ 150 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. പോ​സി​റ്റീ​വ് ആ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​രു​ന്നും മ​റ്റു അ​വ​ശ്യ വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ത്തി​ക്കു​ന്ന 15 ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്.