കൈ​ത്താ​ങ്ങാ​യി യൂ​ത്ത് വിം​ഗി​ന്‍റെ സ്നേ​ഹ വ​ണ്ടി
Wednesday, May 12, 2021 9:40 PM IST
തൊ​ടു​പു​ഴ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കു​മാ​യി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ സ്നേ​ഹവ​ണ്ടി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
സ്നേ​ഹ​വ​ണ്ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര നി​ർ​വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി.​ താ​ജു, സെ​ക്ര​ട്ട​റി പി.​കെ.​ ര​മേ​ഷ്, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ പി. ​ജി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ: 9447440930, 9447330229.

പ​ത്തു​ല​ക്ഷം രൂ​പ ന​ൽ​കി

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് മാ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടാ​ത്തി​ൽ അ​ണി​ചേ​ർ​ന്ന് ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഭാ​വ​ന ന​ൽ​കി.
ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സി വാ​വ​ച്ച​ൻ, സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ചേ​ർ​ന്ന് തു​ക കൈ​മാ​റി.