കോ​വി​ഡുകാ​ല​ത്തും ഹ​രി​ത​ക​ർ​മസേ​ന മാ​ലി​ന്യനീ​ക്കംതു​ട​രും
Wednesday, May 12, 2021 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ർ​മസേ​ന​യു​ടെ പാ​ഴ്‌വ​സ്തു മാ​ലി​ന്യ ശേ​ഖ​ര​ണം തു​ട​ര​ണ​മെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.
ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം മു​ട​ങ്ങി​യാ​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞുകൂ​ടു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഉ​ത്ത​ര​വ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ക​ണം ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നി​റ​ങ്ങേ​ണ്ട​ത്. എ​ൻ 95 മാ​സ്കു​ക​ൾ, ഫെ​യ്സ് ഷീ​ൽ​ഡ്, കൈ​യ്യു​റ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ആ​വ​ശ്യാ​നു​സ​ര​ണം സേ​നാം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണം. കു​റ​ഞ്ഞ​ത് മൂ​ന്നുജോ​ഡി യൂ​ണി​ഫോ​മെ​ങ്കി​ലും ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് ന​ൽ​ക​ണം. ഒ​രുദി​വ​സം ഉ​പ​യോ​ഗി​ച്ച യൂ​ണി​ഫോം അ​ടു​ത്ത ദി​വ​സം ധ​രി​ക്ക​രു​ത്.
ന​ന്നാ​യി ക​ഴു​കി​യു​ണ​ങ്ങി​യ ശേ​ഷ​മേ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വൂ. ജോ​ലി​ക്കി​ട​യി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. ക​ഴി​വ​തും പു​റ​ത്തു​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. കു​ടി​വെ​ള്ളം സ്വ​ന്ത​മാ​യി ക​രു​ത​ണം. വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് മാ​സ്ക് മാ​റ്റു​ന്പോ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ന്‍റൈനി​ലോ ഉ​ള്ള ആ​ളു​ക​ൾ ക​ഴി​യു​ന്ന വീ​ടു​ക​ളി​ൽ നി​ന്നും ത​ത്ക്കാലം മാ​ലി​ന്യം ശേ​ഖ​രി​ക്കേ​ണ്ട. പ്രാ​യ​മു​ള്ള ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ താ​ത്‌ക്കാലി​ക​മാ​യി ജോ​ലി​യി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്ത​ണം.
സു​ര​ക്ഷ​യു​ടെ സൂ​ക്ഷ്മ അം​ശ​ങ്ങ​ൾ വ​രെ ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ മി​ഷ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.