കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ആ​ക്ഷേ​പം
Friday, May 14, 2021 10:24 PM IST
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ഡോ​മി​സി​ല​റി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​ക്ഷേ​പം. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നൂ​റി​ലേ​റെ​പേ​ർ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഴ്ച. ര​ണ്ടു​ദി​വ​സ​മാ​യി ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ 60-നു​മു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.