കോ​ടി​ക്കു​ള​ത്ത് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Friday, May 14, 2021 10:52 PM IST
കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ , വാ​ർ റൂം , ​ഹെ​ൽ​പ്പ് ഡെ​സ്ക് എ​ന്നി​വ ആ​രം​ഭി​ച്ചു. കൊ​ടു​വേ​ലി സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ 10 കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ണും ആ​രം​ഭി​ച്ചു.
ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വാ​ർ​ഡു ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച വോ​ള​ന്‍റി​യേ​ഴ്സ് വ​ഴി വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ർ റൂം, ​ഹൈ​ൽ​പ്പ് ഡെ​സ്ക് മു​ഖാ​ന്തി​രം വാ​ഹ​ന സൗ​ക​ര്യം,മ​രു​ന്ന്,ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ടെ​ലി-​കൗ​ണ്‍​സി​ലിം​ഗും ന​ൽ​കി വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു.

ഭ​ക്ഷ്യ കി​റ്റ് ന​ൽ​കും

അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ആ​സ്കോ ബാ​ങ്കി​ൽ​നി​ന്നും ഭ​ക്ഷ്യ​കി​റ്റ് എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ടോ​മി വാ​ളി​കു​ളം അ​റി​യി​ച്ചു. 10 കി​ലോ അ​രി​യും ഏ​ത്ത​പ്പ​ഴം, വെ​ളി​ച്ച​ണ്ണ​യ​ട​ക്കം ഒ​ൻ​പ​ത് ഇ​നം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ഇ​ന്നു​മു​ത​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ 100 ലേ​റെ കു​ടും​ബ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്.