കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ക​രി​മ​ണ്ണൂ​ർ സ​ഹ.​ബാ​ങ്ക്
Tuesday, May 18, 2021 10:05 PM IST
ക​രി​മ​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി ക​രി​മ​ണ്ണൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ആ​വ​ശ്യ​മാ​യ പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ടി​ന് കൈ​മാ​റി.
ഡ​യ​റ​ക്ട​ർ​മാ​രാ​യ ബൈ​ജു ജോ​ർ​ജ്, ടോ​ജോ പോ​ൾ, ജീ​സ് ജോ​സ​ഫ്, ലി​യോ കു​ന്ന​പ്പി​ള്ളി, ജെ​യ്സ​ണ്‍ ചെ​ന്പോ​ട്ടി​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം ടെ​സി വി​ൽ​സ​ണ്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ​യിം​സ് ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജു മാ​ത്യു, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റോ​ഷി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.