കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് പരിശീലനം നടത്തി
Tuesday, May 18, 2021 10:08 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ ക​ർ​മ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പം​ന​ൽ​കി​യ ടാ​സ്ക് ഫോ​ഴ്സി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ന്നു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​സി​വൈ​എ​ൽ ചാ​പ്ലെ​യി​ൻ ഫാ. ​ചാ​ക്കോ വ​ണ്ട​ൻ​കു​ഴി​യി​ൽ, പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ജി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന്‍റെ കോ​ർ​ഡി​നേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. ജി​ഡി​എ​സ് ഗ്രാ​മ​വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​ർ, സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, കെ​സി​സി പ്ര​തി​നി​ധി​ക​ൾ, കെ​സി​ഡ​ബ്ല്യു​എ, കെ​സി​വൈ​എ​ൽ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി 45 പേ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​രാ​കു​ന്ന ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​പി​ഇ കി​റ്റ് ഉ​ൾ​പ്പ​ടെ​യു​ള​ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​റി​യി​ച്ചു.