ജി​ല്ല​യി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത് 5025 കു​ട്ടി​ക​ൾ
Sunday, May 30, 2021 10:25 PM IST
തൊ​ടു​പു​ഴ: വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന സ്കൂ​ൾ പ്ര​വേ​ശ​നോത്സ​​വ​ത്തി​ന്‍റെ പൊ​ലി​മ കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്തെ​ങ്കി​ലും നാ​ളെ ന​ട​ക്കു​ന്ന വെ​ർ​ച്വ​ൽ പ്ര​വേ​ശ​നോ​ത്സവ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. സ​മ​ഗ്രശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും.
ശ​നി​യാ​ഴ്ചവ​രെ ജി​ല്ല​യി​ൽ 5025 വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. സ്കൂ​ൾ തു​റ​ന്ന് ആ​റാം പ്ര​വ​ർ​ത്തി​ദി​വ​സ​മാ​യി​രി​ക്കും ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ക. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് ഏ​തു സ​മ​യ​ത്തും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ ഭീ​തി ഒ​ഴി​യു​ന്ന​തുവ​രെ ഈ ​വ​ർ​ഷ​വും ഇ​തേ രീ​തി തു​ട​രാ​നാ​ണ് സാ​ധ്യ​ത.
ജി​ല്ല​യി​ൽ 2065 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലെ​ന്നു എ​സ്എ​സ്കെ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​നം അ​പ്രാ​പ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ൽ നൂ​റു​ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെപ്പോലെ പൊ​തു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞവ​ർ​ഷം ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ട്ടേ​റെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ഇ​ട​പെ​ട്ട് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് അ​നു​യോ​ജ്യ​മാ​യ പൊ​തു പ​ഠ​നകേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണു തീ​രു​മാ​നം. ഇ​തി​നാ​യി എ​സ്എ​സ്കെ​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും എ​ഡ്യു​ക്കേ​ഷ​ണൽ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കും.
ഡി​ടി​എ​ച്ച്, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഫ​സ്റ്റ് ബെ​ൽ ക്ലാ​സു​ക​ൾ പെ​ൻ​ഡ്രൈ​വി​ൽ പ​ക​ർ​ത്തി ഓ​ഫ് ലൈ​നാ​യി കു​ട്ടി​ക​ൾ​ക്ക് കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.