ഇ​ൻ​സു​ലി​ൻ വി​ത​ര​ണ​വു​മാ​യി കെസിവൈഎം ഇ​ടു​ക്കി രൂ​പ​ത
Sunday, May 30, 2021 10:25 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് സേ​വ​ന​മേ​ഖ​ല​യി​ൽ ക​ർ​മ​നി​ര​ത​രാ​യി കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത. ഇ​ൻ​സു​ലി​ൻ ച​ല​ഞ്ചി​ലൂ​ടെ അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് കെസിവൈഎം സ​മാ​ഹ​രി​ച്ച​ത്.
ഒ​രു ദി​വ​സം ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന നി​ർ​ധ​ര​രാ​യ രോ​ഗി​ക​ൾ​ക്ക് 140 രൂ​പ വി​ല വ​രു​ന്ന ഇ​ൻ​സു​ലി​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.
സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​ടെ​യും മ​റ്റ് ആ​ളു​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് ഇ​ടു​ക്കി രൂ​പ​ത കെസിവൈഎം മാ​തൃ​ക​യാ​കു​ന്ന​ത്. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്കും അ​ത് മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ൽ കൈ​ത്താ​ങ്ങാ​യി മാ​റു​ക​യാ​ണ് ഇ​ടു​ക്കി രൂ​പ​ത.
കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ളി​മൂ​ട്ടി​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് റെ​ജി, സെ​ക്ര​ട്ട​റി ബി​ജോ ബൈ​ജു, അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ, ജെ​ബി​ൻ, ജെ​റി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.