വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ മൂ​ന്നാ​റി​ൽ ക​രി​ദി​നം ആ​ച​രി​ച്ചു
Sunday, May 30, 2021 10:25 PM IST
മൂ​ന്നാ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ ക​രി​ദി​നം ആ​ച​രി​ച്ചു.
ക​ർ​ഷ​ക​സ​മ​രം ആ​റു​മാ​സം പി​ന്നി​ടു​ന്ന സാ​ഹ​ര്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നാ​റി​ലും ക​രി​ദി​നം ആ​ച​രി​ച്ച​ത്. സി​പി​ഐ പാ​ർ​ട്ടി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ​രി​പാ​ടി എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മു​ത്തു​പ്പാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഡി​ഇ​ഡ​ബ്ല്യു യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വൈ. ഒൗ​സേ​ഫ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​പ​ള​നി​വേ​ൽ, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ ടി.​എം. മു​രു​ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഭ​വ്യ, സ​പ്ലൈ​കോ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​ഭ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്, ഇ​ന്ദി​ര, നാ​ഗ​രാ​ജ്, ശ​ക്തി​വേ​ൽ, ഉ​മ, മേ​രി, ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.