നാ​യാ​ട്ടു സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്ക് വെ​ടി​യേ​റ്റു: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 9, 2021 10:19 PM IST
തൊ​ടു​പു​ഴ: നാ​യാ​ട്ടി​നു പോ​കു​ന്ന​തി​നി​ട​യി​ൽ തോ​ക്കി​ൽ​നി​ന്നും വെ​ടി​യു​തി​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ നാ​യാ​ട്ടു​സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഉ​ടു​ന്പ​ന്നൂ​ർ മ​ല​യി​ഞ്ചി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം.
ഉ​ടു​ന്പ​ന്നൂ​ർ ത​ടി​വെ​ണ്ണി​യാ​നി​യി​ൽ മ​നോ​ജ് (30), പാ​ച്ചു​പ​തി​യ്ക്ക​ൽ മു​കേ​ഷ് (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ കൈ​പ്ലാം​തോ​ട്ട​ത്തി​ൽ അ​നി (30) , കു​രു​വി​പ്ലാ​ക്ക​ൽ മ​ധു (40) , വാ​ദ്യം​കാ​വി​ൽ ര​തീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് ക​രി​മ​ണ്ണൂ​ർ സി​ഐ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​വ​രി​ൽ നി​ന്നും ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ട​ൻ തോ​ക്കും ക​ണ്ടെ​ടു​ത്തു. വെ​ടി​ച്ചി​ല്ലു തെ​റി​ച്ച് ക​ഴു​ത്തി​നാ​ണ് മ​നോ​ജി​നും മു​കേ​ഷി​നും പ​രി​ക്കേ​റ്റ​ത്.
സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് നാ​യാ​ട്ടി​നാ​യി പോ​യ​ത്. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യ​താ​ണെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​ർ ന​ട​ന്ന് മ​ല​യി​ഞ്ചി​യി​ലെ​ത്തി വാ​ഹ​നം വി​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.
മ​ല​യി​ഞ്ചി​ക്കു സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ ഇ​വ​ർ നാ​യാ​ട്ടി​നു പോ​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​പ്പോ​ൾ പു​ഴ​യി​ൽ വീ​ണ​തി​നെ​തു​ട​ർ​ന്ന് തോ​ക്കി​ൽ​നി​ന്നും വെ​ടി പൊ​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.
സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നും കേ​സെ​ടു​ത്തു. ഇ​വ​രെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.