ജ​ന​മൈ​ത്രി എ​ക്സൈ​സ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി
Thursday, June 10, 2021 9:53 PM IST
മ​റ​യൂ​ർ: കോ​വി​ഡ് വ്യാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ അ​ഞ്ചു​നാ​ട് മേ​ഖ​ല​യ്ക്ക് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ന​ത്തി​നു​ള്ളി​ലെ പാ​ള​പ്പെ​ട്ടി മ​ല​പു​ല​യ ആ​ദി​വാ​സി കോ​ള​നി​യി​ലെ 80 കു​ടും​ബ​ങ്ങ​ൾ​ക്കും കോ​വി​ഡ് ബാ​ധ​യെ​തു​ട​ർ​ന്ന് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കീ​ഴാ​ന്തൂ​ർ ഗ്രാ​മ​ത്തി​ലെ 210 കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി. കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ർ​ഷി​ക കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്തു​ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്.
ജ​ന​മൈ​ത്രി എ​ക്സൈ​സ് സി​ഐ സു​നി​ൽ രാ​ജ്, കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ, മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ്, സി​പി​എം മ​റ​യൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. ച​ന്ദ്ര​ൻ, ജ​ന​മൈ​ത്രി മ​റ​യൂ​ർ ഓ​ർ​ഗ​നൈ​സ​ർ വി​ജ​യ​ൻ അ​ബാ​ക്ക​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 110 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഭ​ക്ഷ്യ​കി​റ്റു​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​ച്ചു​ന​ൽ​കി.